12 February 2026, Thursday

അഖിലേന്ത്യാ പണിമുടക്ക് പുരോഗമിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
February 12, 2026 1:49 pm

തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഇല്ലാതാക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ആരംഭിച്ചു. സംസ്ഥാനത്ത് എല്ലാ മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ പങ്ക് ചേര്‍ന്നിരിക്കുകയാണ്.
24 മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി വ്യവസായ‑കാർഷിക — വാണിജ്യ — വ്യാപാര മേഖലകൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും ഇന്ന് പൂര്‍ണമായി പ്രവര്‍ത്തനം സ്തംഭിച്ചു.
സംയുക്ത കർഷകമോർച്ചയും, കർഷക തൊഴിലാളി സംഘടനകളും സിപിഐ, സിപിഐ(എം) അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെയുള്ള പണിമുടക്കുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തൊഴിലാളികള്‍ അണിനിരക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ പണിമുടക്കില്‍ 30 കോടി തൊഴിലാളി-കര്‍ഷകരാണ് ഭാഗഭാക്കായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.