21 February 2026, Saturday

Related news

February 9, 2026
February 8, 2026
February 8, 2026
February 4, 2026
February 4, 2026
February 3, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

പ്രധാന ആവശ്യങ്ങൾ എല്ലാം തള്ളി; ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രി മറന്നുവെന്നും മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം 
February 1, 2026 6:00 pm

സംസ്ഥാനം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ എല്ലാം കേന്ദ്ര ബജറ്റിൽ തള്ളിയെന്നും ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രി മറന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാലങ്ങളായി ആവശ്യപ്പെട്ട എയിംസ് ഇത്തവണയും ഇല്ല, കേരളത്തിനായി പ്രത്യേക പാക്കേജില്ല, വിഴിഞ്ഞം വികസനത്തിന് പ്രത്യേക സഹായമില്ല. ഇത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചിട്ട് അതിൽ കേരളമില്ല. കേരളത്തിന്റെ പ്രധാന ആവശ്യമായിരുന്നു അത്. 

ഫിനാൻസ് കമ്മിഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയും ചെയ്തത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്. എന്നാൽ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.