6 January 2026, Tuesday

Related news

January 3, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026
December 31, 2025
December 28, 2025
December 26, 2025
December 24, 2025
December 22, 2025

നിപ മഹാമാരിയെ പ്രതിരോധിക്കാൻ കേരളമാകെ ഒന്നിച്ചു നിന്നു: മുഖ്യമന്ത്രി

മന്ത്രിമാർക്കും ആരോഗ്യപ്രവര്‍ത്തകർക്കും അഭിനന്ദനം
Janayugom Webdesk
തിരുവനന്തപുരം
September 29, 2023 8:08 pm

നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരൻ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങളാണ് ഡബിൾ നെഗറ്റീവ് ആയത്. ഇതോടെ രോഗം സ്ഥിരീകരിച്ചു പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടി.

നിപ രോഗബാധയുടെ സംശയമുയർന്ന പ്രാരംഭഘട്ടത്തിൽ തന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക കൂട്ടായ്‌മകളുടെയും സഹായത്തോടെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാൻ നമുക്ക് സാധിച്ചു. 2018 ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിനായുള്ള പരിശ്രമങ്ങൾക്ക് കരുത്തുനൽകി. രോഗികളുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും ദ്രുതഗതിയിൽ ഐസൊലേറ്റ് ചെയ്യാനും നിരീക്ഷണ സംവിധാനത്തിൽ കൊണ്ടുവരാനും സാധിച്ചത് രോഗ ബാധയുടെ തീവ്രത കുറക്കാൻ സഹായകമായി.

ഈ വലിയ യജ്ഞത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും വിദഗ്ദ്ധർക്കും ആരോഗ്യ മന്ത്രിയുൾപ്പെട്ട മന്ത്രിതലസംഘത്തിനും പ്രാദേശിക കൂട്ടായ്‌മകൾക്കും അഭിനന്ദനങ്ങൾ. നിപ പോലൊരു മഹാമാരിയെ പ്രതിരോധിക്കാൻ കേരളമാകെ ഒന്നിച്ചു നിന്നുവെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. പ്രതിസന്ധികളെ ഒരുമിച്ചുനിന്ന് നേരിടാൻ ഈ സന്നദ്ധത നമുക്ക് ശക്തി പകരുമെനന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:All of Ker­ala stood togeth­er to fight Nipah epi­dem­ic: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.