17 February 2026, Tuesday

Related news

February 11, 2026
February 11, 2026
February 3, 2026
February 1, 2026
January 29, 2026
January 16, 2026
January 11, 2026
December 26, 2025
December 9, 2025
December 6, 2025

നവീൻ ബാബുവിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകും; ബിനോയ്‌ വിശ്വം

Janayugom Webdesk
കോന്നി
October 18, 2024 11:07 pm

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുവാൻ എല്ലാ പിന്തുണയും ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ്‌ വിശ്വം. 

നവീൻ ബാബുവിന്റെ മരണത്തിലൂടെ ഏറ്റവും വലിയ നഷ്ടമാണ് ഈ കുടുംബം നേരിട്ടിരിക്കുന്നത്. നഷ്ടവും സങ്കടങ്ങളും എല്ലാം മനസിലാക്കുന്നതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. അവർക്ക് നീതി ലഭിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സിപിഐ നൽകും എന്നും ബിനോയ്‌ വിശ്വം പറഞ്ഞു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ,കെ ജി രതീഷ്, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, കൂടൽ മണ്ഡലം ആക്ടിങ് സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ലോക്കൽ സെക്രട്ടറി സി ജി പ്രദീപ്‌, ജില്ലാ കൗൺസിൽ അംഗം വിജയ വിൽസൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.