23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 11, 2024
September 8, 2024
March 12, 2024
January 14, 2024
October 6, 2023
July 10, 2023
July 1, 2023
May 3, 2023
May 3, 2023

സിഐസി സമിതികളില്‍ നിന്ന് സമസ്ത നേതാക്കള്‍ രാജിവെച്ചു

Janayugom Webdesk
തിരുവനന്തപുരം
May 3, 2023 12:12 pm

സമസ്ത പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സിഐസി സമിതികളില്‍ നിന്ന് രാജി വെച്ചു. സിഐസി വിഷയത്തില്‍ സമസ്തയുടെ നിര്‍ദ്ദേശങ്ങല്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്ന് സമസ്ത നേതാക്കള്‍ അയിച്ചു.

ഹക്കീം ഫൈസി ആദൃശേരിക്ക് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ നിയമനം സമസ്തയോട് കൂടിയാലോചിച്ചില്ലെന്ന പരാതി സമസ്തക്കുണ്ട്.സംഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു ഹക്കീം ഫൈസി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

ഇതിന് പിന്നാലെ സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.ആദൃശേരി രാജിവെച്ചതിന് പിന്നാലെ 130 അധ്യാപകരാണ് സിഐസി വിട്ടത്. ഇവര്‍ക്കുപുറമെ വാഫി സ്റ്റുഡന്റ്‌സ് അസോസിയേഷനും ഹക്കീം ഫൈസിയെ പുറത്താക്കിയാല്‍ രാജിവെക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Eng­lish Summary:
All the lead­ers resigned from the CIC committees

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.