28 January 2026, Wednesday

എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം: സുപ്രീംകോടതി ഉത്തരവ് ഇന്ന്

Janayugom Webdesk
ന്യൂഡൽഹി
April 24, 2024 1:06 pm

എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികളിൽ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. നിലവില്‍ എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത അഞ്ച് വോട്ടിങ് യന്ത്രത്തിലെ വിവി പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്.

പകരം മുഴുവൻ വോട്ടിങ് യന്ത്രങ്ങൾക്കുമൊപ്പമുള്ള വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപങ്കാർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. ഈമാസം 18ന് ഹരജിയിൽ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. മുഴുവൻ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാൽ ഫലം വൈകുമെന്നാണ് രണ്ടു ദിവസത്തെ വാദം കേൾക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽ വ്യക്തമാക്കിയത്.

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.