മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മണ്‍ ട്രസ്റ്റ് നല്‍കിയ റിട്ട് ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി.
ഷാദി ഈദ് ഗാഹ് പരിസരം ശാസത്രീയമായി സര്‍വേ നടത്തണമെന്ന് മഥുര സിവില്‍ ജഡ്ജിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ജസ്റ്റിസ് ജയന്ത് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തിങ്കളാഴ്ച തള്ളിയത്.
ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മണ്‍ ട്രസ്റ്റിന് വേണ്ടി അധ്യക്ഷന്‍ അശുതോശ് പാണ്ഡ്യേയാണ് ഹരജി നല്‍കിയത്. എന്നാല്‍ അതിനെതിരെ പള്ളിക്കമ്മിറ്റിയും ഉത്തര്‍പ്രദേശ് സുന്നി സെന്ററല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചിരുന്നു.
English Summary:
Allahabad High Court rejects Sri Krishna Trust’s petition seeking survey of Shahi Masjid
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.