
ഷിയോറി ഇറ്റോയുടെ ഓസ്‌കർ നോമിനേഷൻ ലഭിച്ച ഡോക്യുമെന്ററി ബ്ലാക്ക് ബോക്സ് ഡയറീസിന് ജപ്പാനിൽ പ്രദർശനാനുമതി നിഷേധിച്ചു. ഡോക്യുമെന്ററിയിലൂടെ പ്രശസ്ത പത്രപ്രവർത്തകനായ നൊറിയുകി യമഗുച്ചിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ജപ്പാനിലെ
മാധ്യമപ്രവർത്തകയും എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായികയുമായ ഷിയോറി ഇറ്റോയുടേതാണ് ചിത്രം. നൊറിയുകി യമഗുച്ചിക്കെതിരെ സംവിധായിക നടത്തിയ നിയമപോരാട്ടത്തെക്കുറിച്ച് പറയുന്ന ഈ ചിത്രം, രാജ്യത്ത് നീതിയെയും മാധ്യമ സ്വാധീനത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തി.
പീഡനത്തിന്റെ എല്ലാ തെളിവുകളും നിരത്തിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഷിയോറി ഇറ്റോ താൻ നേരിട്ട പീഡനാനുഭവങ്ങൾ
വാർത്താസമ്മേളനത്തിലൂടെ തുറന്നുപറയുകയും അതേക്കുറിച്ച് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ബ്ലാക്ക് ബോക്‌സ് ഡയറീസില്‍ 400
മണിക്കൂറിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇതിന്റെ ചുരുക്കരൂപമാണ് 103 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. അതിൽ മദ്യപിച്ച
ഇറ്റോയെ ടാക്സിയിൽ ‚ആക്രമണം നടന്നതായി ആരോപിക്കപ്പെടുന്ന ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടുന്നുണ്ട്. സിനിമ
നിർമ്മിക്കുന്നതിനിടയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഷിയോറി തുറന്ന് പറഞ്ഞിരുന്നു. ചില റെക്കോർഡിങ്ങുകൾ അനുവാദമില്ലാതെ
സംപ്രേഷണം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് ചിത്രം ജപ്പാനിൽ പ്രദർശിപ്പിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.