എന്‍സിപയില്‍ അജിത് പവാറിന്‍റെ നേതൃത്വത്തില്‍ വിമത നീക്കം നടക്കുന്നുവെന്നത് തെറ്റായ പ്രചരണം മാത്രമാണെന്നു എന്‍സിപി പ്രസിജന്‍റ് ശരത് പവാര്‍ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളിലൂടെ മാത്രമാണ്പിളര്‍പ്പ് സംബന്ധിച്ച വാര്‍ത്തകള്‍ കണ്ടത്. ഇത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പവാര്‍ അഭിപ്രായപ്പെട്ടു.ആരും എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിയിച്ചു. അജിത് പവാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
പുനെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്.
English Summary:
Allegation of split in NCP is wrong: Sharat Pawar
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.