15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025

കര്‍ണാടകയിലെ റസ്‌റ്റോറന്റുകളില്‍ പട്ടി ഇറച്ചി വില്‍ക്കുന്നതായി ആരോപണം;പരിശോധനയ്ക്കായി ഭക്ഷ്യ സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു

Janayugom Webdesk
കര്‍ണാടക
July 27, 2024 9:02 pm

കര്‍ണാടകയിലെ റസ്‌റ്റോറന്റുകളില്‍ പട്ടി ഇറച്ചി വില്‍ക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കര്‍ണാടക സര്‍ക്കാര്‍.ഇന്നലെ രാത്രി റയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിച്ചെടുത്ത മാംസം പരിശോധനയ്ക്കായി ഒരു ഭക്ഷ്യ ലാബിലേക്ക് അയച്ചിട്ടുണ്ട്.ഫലങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളും.കര്‍ണാടക ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോരിറ്റി(FSSA) കമ്മീഷണറേറ്റ് ഇന്ന് ഇതുമായി ബന്ധപ്പെട്ട് പരിശോധന ഇറക്കിയതായി കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ബെഗളൂരുവിലെ ഒരു ഹോട്ടലില്‍ രാജസ്ഥാനില്‍ നിന്നും പട്ടി ഇറച്ചി സപ്ലൈ ചെയ്യുന്നതായി ആരോപിച്ച് ഒരു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.മട്ടനും മറ്റ് മാംസങ്ങളും ബെംഗളൂരുവിലേക്ക് എത്തിക്കുന്നത് ട്രയിന്‍ വഴിയാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി കമ്മീഷണറേറ്റ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.ഇതനുസരിച്ച് പൊലീസ് സംഘവും കര്‍ണാടകയിലെ FSSA ഉദ്യോഗസ്ഥരും റെയില്‍വേ സ്‌റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു.പരിശോധനയില്‍ പാഴ്‌സലുകള്‍ രാജസ്ഥാനില്‍ നിന്നും ട്രയിനിലൂടെ എത്തിച്ച് സ്റ്റേഷന്റെ പുറത്തെത്തിച്ച് ഒരു വാഹനത്തില്‍ കയറ്റി അയക്കുന്നതായി കണ്ടെത്തി.

പരിശോധനയില്‍ 90 പാഴ്‌സലുകളില്‍ നിന്ന് മൃഗങ്ങളുടെ മാംസവും കണ്ടെത്തി.ഇതിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഭക്ഷ്യ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. പാഴ്‌സല്‍ അയച്ചവരുടെയും അത് കൈപ്പറ്റിയവരുടെയും FSSAIയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.ഇതില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വേണ്ട നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസ്താവനവയില്‍ പറയുന്നു.കച്ചവടത്തിനായി രാജസ്ഥാനില്‍ നിന്നും ബെംഗളൂരുവിലേക്ക് മട്ടനോടൊപ്പം പട്ടി ഇറച്ചിയും കയറ്റി അയക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വ ആക്ടിവിസ്റ്റ് പുനീത് കെരേഹള്ളിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പ്രതിഷേധം നടന്നിരുന്നു.

Eng­lish Summary;Allegations of sell­ing dog meat in restau­rants in Karnataka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.