21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാഫിയ സംഘത്തിന്റെ കൈപിടിയിലെന്ന് ആരോപണം

നിരവധി പേര്‍ പാര്‍ട്ടി വിടുന്നു
Janayugom Webdesk
കൊല്ലം
December 6, 2025 11:25 am

കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വര്‍ഷങ്ങളായി മാഫിയ സംഘത്തിന്റെ കൈപിടിയിലെന്ന ആരോപണവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.കോണ്‍ഗ്രസ് ഭാരവാഹികളേയും, സ്ഥാനാര്‍ത്ഥികളെയും തീരുമാനിക്കുന്നത് പണം വാങ്ങിയാണെന്നും അഭിഭാഷകനായ ഉളിയകോവില്‍ രാജേഷും, സി ഷാനവാസ് ബാബുവും ആരോപിച്ചു. . ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം ഇരുവരും കോൺഗ്രസിൽ നിന്ന് രാജി വെച്ചു.

കൊല്ലത്തെ കോൺഗ്രസിൽ ചില വ്യക്തികൾ അടങ്ങുന്ന കോക്കസ് ഡിവിഷൻ, പഞ്ചായത്ത്, വാർഡ് കമ്മറ്റികൾ ചേരാതെ പണം വാങ്ങി പലയിടത്തും സ്ഥാനാർഥികളെ തീരുമാനിച്ചു എന്നാണ് ആരോപണം. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെപ്പോലും പണം വാങ്ങി വീതം വെയ്ക്കുന്നു. തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പറഞ്ഞു.അനീതി ചോദ്യം ചെയ്തവരെ നോട്ടീസ് നൽകാതെയും വിശദീകരണം ചോദിക്കാതെയും പുറത്താക്കുന്നു. 

മുൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് കോക്കസ് പ്രവർത്തിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഇതേ വനിത ഡിസിസി പ്രസിഡന്‍റ് ആയതിന് ശേഷം കൊല്ലം ഡിസിസി മന്ദിരം മോടി പിടിപ്പിക്കുന്നതിന്റെ പേരുപറഞ്ഞ് ലക്ഷങ്ങൾ മുതലാളിമാരിൽ നിന്ന് പിരിച്ചു. വ്യക്തമായ വരവുചെലവ് കണക്ക് ഇതുവരെയും ഡിസിസിയുടെ കമ്മറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടില്ലെന്നും സി ഷാനവാസ് ബാബു ആരോപിച്ചു.ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്‌ടപ്പെട്ടു. കൊല്ലം ജില്ലയിലെ ഈ കോക്കസിനെ നിയന്ത്രിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടതിനാൽ തങ്ങൾ കോൺഗ്രസ് അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുന്നു എന്നും അവർ വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.