4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുസ്ലീം ലീഗ് പണം വാങ്ങിയതായി ആരോപണം

Janayugom Webdesk
കാസര്‍ഗോഡ്
January 1, 2026 2:19 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുസ്ലീംലീഗ് പണം വാങ്ങിയതായി ആരോപണം . ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുസ്ലീലീഗ് പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തു വന്നു. 

കാസര്‍ഗോഡ് ജില്ലയിലെ ഒരു പഞ്ചായത്തിലെ നാല് വാര്‍ഡുകളിലേക്കായി 50,000 രൂപ വാങ്ങിയെന്നും ഇതിന്റെ തെളിവ് പക്കലുണ്ടെന്നുമാണ് കോണ്‍ഗ്രസ് കുമ്പള ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണന്‍ നായ്ക് ആരോപിക്കുന്നത് .പണം എങ്ങനെ കൊടുത്തു, ആര് കൊടുത്തുവെന്നത് വിശദമായി പറയാമെന്നും രാധാകൃഷ്ണന്‍ നായിക് പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആണ് ഇവിടെ വിജയിച്ചത്. 

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഒടുവില്‍ കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. ഇതിനിടെയാണ് പ്രചാരണത്തിനായി ലീഗ് പ്രവര്‍ത്തകര്‍ പണം വാങ്ങിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശമെത്തിയത്. ഡിസിസി സെക്രട്ടറിയായിട്ടുള്ള സോമശേഖരയാണ് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.