
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സെെനിക നടപടി ആസൂത്രണം ചെയ്യാന്‍ പെന്റഗണിനോട് ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നുവെന്ന് ആരോപിച്ചാണ് നീക്കം. നൈജീരിയൻ സർക്കാർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ, യുഎസില്‍ നിന്നുള്ള എല്ലാ സഹായങ്ങളും ഉടന്‍ നിര്‍ത്താലാക്കും. സാധ്യമായ നടപടികൾക്ക് തയ്യാറെടുക്കാൻ യുദ്ധ വകുപ്പിനോട് നിർദ്ദേശിക്കുന്നു. ആക്രമണമുണ്ടായാല്‍ അത് വേഗത്തിലും ക്രൂരവുമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
നൈജീരിയയിൽ ക്രിസ്തുമതം നിലനില്‍പ് ഭീഷണി നേരിടുന്നുവെന്നും ഇതിന് തീവ്ര ഇസ്ലാം വാദികളാണ് ഉത്തരവാദികളെന്നും യുഎസ് പ്രസിഡന്റ് ആരോപിക്കുന്നു. നെെജീരിയയെ പ്രത്യേക ആശങ്കാജനകമായ രാജ്യമായി പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്ത്യൻ കൂട്ടക്കൊല” ആരോപിച്ച് നെെജീരിയയെ മതസ്വാതന്ത്ര്യ ലംഘനമുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് യുഎസ് സെനറ്റർ ടെഡ് ക്രൂസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടതിന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന. 2020ല്‍ ആദ്യമായി യുഎസ് നൈജീരിയയെ പ്രത്യേക ആശങ്കാജനകമായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും 2023ല്‍ പിന്‍വലിച്ചിരുന്നു.
നൈജീരിയയെ മതപരമായി അസഹിഷ്ണുതയുള്ള രാജ്യമായി ചിത്രീകരിക്കുന്നത് ദേശീയ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രതികരിച്ചു. മതസ്വാതന്ത്ര്യവും സഹിഷ്ണുതയും രാജ്യത്തിന്റെ കൂട്ടായ സ്വത്വത്തിന്റെ കാതലായ തത്വമാണ്, അത് എല്ലായ്പ്പോഴും അങ്ങനെ തന്നെ തുടരുമെന്നും ടിനുബു പറഞ്ഞു. നൈജീരിയ മതപരമായ പീഡനത്തെ എതിർക്കുന്നു, അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മതങ്ങളിലുമുള്ള പൗരന്മാരെ സംരക്ഷിക്കുന്നതിന് ഭരണഘടനാപരമായ ഉറപ്പുകൾ ഉള്ള ഒരു രാജ്യമാണ് നൈജീരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
220 ദശലക്ഷം വരുന്ന നൈജീരിയയിലെ ജനസംഖ്യയില്‍ ക്രിസ്താനികള്‍ക്കും മുസ്ലിങ്ങള്‍ക്കും തുല്യ പ്രാതിനിധ്യമാണുള്ളത്. ഇസ്ലാമിക നിയമം സ്ഥാപിക്കാൻ ശ്രമിക്കുന്ന ബൊക്കോ ഹറാം തീവ്രവാദി സംഘം ഉൾപ്പെടെയുള്ള വിവിധ മുന്നണികളിൽ നിന്ന് രാജ്യം വളരെക്കാലമായി അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ലക്ഷ്യം വച്ചുള്ള മതപ്രേരിത ആക്രമണങ്ങൾ, കുറഞ്ഞുവരുന്ന വിഭവങ്ങളെച്ചൊല്ലി കർഷകരും ഇടയന്മാരും തമ്മിലുള്ള സംഘർഷങ്ങൾ, സാമുദായിക സ്പർദ്ധകൾ, വിഘടനവാദ ഗ്രൂപ്പുകൾ, വംശീയ സംഘർഷങ്ങൾ എന്നിവയാണ് നൈജീരിയയിലെ അരഷിതാവസ്ഥയുടെ പ്രധാന കാരണങ്ങള്‍. ലക്ഷ്യമിടുന്നവരിൽ ക്രിസ്ത്യാനികളും ഉൾപ്പെടുന്നുണ്ടെങ്കിലും സായുധ സംഘങ്ങളുടെ ഇരകളിൽ ഭൂരിഭാഗവും നൈജീരിയയുടെ മുസ്ലീം ഭൂരിപക്ഷ വടക്കൻ പ്രദേശത്തെ സാധാരണക്കാരാണെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.