
ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു. ഉഗാർ‑ഐനാപൂർ റോഡിലെ ശ്രീ സിദ്ധേശ്വര്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഡ്രൈവറെയും മര്‍ദിച്ചു. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് വാഹനം അക്രമി സംഘം കത്തിച്ചു. എഴ് ക്വിന്റൽ ബീഫുമായി പോയ ലോറിയാണ് കത്തിച്ചത്. ഉഗാർ പഞ്ചസാര ഫാക്ടറിയിലെ അഗ്നിശമന സേനാംഗങ്ങളും അടിയന്തര സേവന ജീവനക്കാരും തീ അണച്ചു. പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് ഭീമശങ്കർ എസ് ഗുലേദ് പറഞ്ഞു. സംഭവം നടന്ന അയിനാപൂർ ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇരുവിഭാഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ലോറി ഉടമ, ഡ്രൈവർ, എന്നിവർക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. ലോറി തീയിട്ടത്തിന് 6 പേർക്ക് എതിരെയാണ് കേസ് എടുത്തത്. അഞ്ച് യുവാക്കൾ നിലവില്‍ കസ്റ്റഡിയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.