24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024
October 6, 2024
September 28, 2024

ഹമാസുമായി ബന്ധമെന്നാരോപണം;ജറുസലേമില്‍ പലസ്തീന്‍ പൗരന്റെ സ്ഥിര താമസ പെര്‍മിറ്റ് റദ്ദാക്കി ഇസ്രയേല്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2024 1:27 pm

ജറുസലേമില്‍ പലസ്തീന്‍ പൗരന്റെ റെസിഡന്റ് പെർമിറ്റ് പിന്‍വലിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍. ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് മജീദ് അല്‍ ജുബെ എന്ന യുവാവിന്റെ താമസാവകാശം സര്‍ക്കാര്‍ റദ്ദാക്കിയത്.പരിശോധനകൾക്കും ചോദ്യം ചെയ്യലിനും ശേഷമാണ് തീരുമാനമെടുത്തതെന്ന് ഇസ്രയേല്‍ ആഭ്യന്തരമന്ത്രി മോഷെ അര്‍ബെല്‍ പറഞ്ഞു.

തീരുമാനം അറ്റോര്‍ണി ജനറല്‍ ഗലി ബഹരവ് മിയാറ അംഗീകരിക്കുകയും ചെയ്തു. അഞ്ച് കുട്ടികളുടെ പിതാവായ ജുബെ അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍അദ്‌ന അല്‍ഹംറ പള്ളിയിലെ ഇമാമാണ്. പലസ്തീന്‍ പൗരൻമാരുടെ താമസം റദ്ദാക്കണമെന്ന ഇത്തരത്തിലുള്ള നിരവധി ആവശ്യങ്ങള്‍ ഇസ്രയേല്‍ അധികാരികള്‍ പരിഗണിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ജറുസലേമിലെ മറ്റ് മൂന്ന് പലസ്തീന്‍ പൗരന്‍മാരുടെ താമസം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

കിഴക്കന്‍ ജറുസലേമില്‍ മാത്രം ഏകദേശം മൂന്ന് ലക്ഷത്തോളം പലസ്തീന്‍ പൗരന്‍മാരാണ് താമസിക്കുന്നത്. ഇസ്രഈൽ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സ്ഥിര താമസ പെര്‍മിറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മാത്രമാണ് ജറുസലേമില്‍ താമസിക്കാന്‍ അവകാശമുള്ളത്.ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടനുസരിച്ച് താമസ പെര്‍മിറ്റ് കൈവശമില്ലാത്ത പലസ്തീന്‍ പൗരന്‍മാര്‍ക്ക് ഇസ്രയേല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വലിയ നിയമനടപടികളാണ് നേരിടേണ്ടി വരുന്നത്.

കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ച 1967നും 2016ന്റെ അവസാനത്തിനുമിടയില്‍ 14,595 പലസ്തീന്കളുടെ താമസ പെര്‍മിറ്റ് പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ പക്കല്‍ സ്ഥിര താമസത്തിനായുള്ള യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നാണ് പെര്‍മിറ്റ് റദ്ദാക്കിയതിനെ ആഭ്യന്തര മന്ത്രാലയം ന്യായീകരിച്ചത്.ഇസ്രയേല്‍ പൗരന്‍മാരെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന പലസ്തീന്‍ പൗരന്‍മാരുടെ ബന്ധുകള്‍ക്കെതിരായ കൂട്ട ശിക്ഷാ നടപടി സമീപ വര്‍ഷങ്ങളിലായി റദ്ദാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു.

eng­lish Summary:
Alleged con­nec­tion with Hamas; Israel can­cels the per­ma­nent res­i­dence per­mit of a Pales­tin­ian cit­i­zen in Jerusalem

You may also like this video:

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.