28 February 2026, Saturday

Related news

February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 22, 2026
February 19, 2026
February 17, 2026
February 16, 2026
February 15, 2026
February 14, 2026

ബിജെപിയുമായി കോൺഗ്രസിന് അവിശുദ്ധ കൂട്ടുകെട്ട്: ബിനോയ് വിശ്വം

Janayugom Webdesk
ആലപ്പുഴ
February 7, 2026 8:50 pm

വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മൂന്നാമൂഴം ഉറപ്പാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തെക്കൻ മേഖലാ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളിലും തീവ്രവാദികൾ ഉണ്ടാകും, അതാണ് ആർഎസ്എസ്, എസ്ഡിപിഐ എന്നീ സംഗടനകള്‍. ഈ മണ്ണിൽ ജയിക്കേണ്ടത് ഇടതുപക്ഷമാണ്. അതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് എൽഡിഎഫ്. തെരഞ്ഞെടുപ്പിനെ ധർമ്മയുദ്ധമായി കാണണം. അതിൽ ധർമ്മത്തിന്റെ പക്ഷമായ ഇടതുപക്ഷം വിജയിക്കണം.
മഹാത്മാഗാന്ധിയെ മറന്ന് ബിജെപിയുമായി കോൺഗ്രസ് തുടരുന്ന അവിശുദ്ധ കൂട്ടുകെട്ട് ഈ തെരഞ്ഞെടുപ്പിലും പ്രകടമാണ്. ഗാന്ധി വിഭാവനം ചെയ്ത സ്വരാജ് എന്ന ആശയം കോൺഗ്രസുകാർ അട്ടിമറിക്കുകയാണ്. എന്നാല്‍ ഇച്ഛാശക്തിയുടെ നട്ടെല്ല് ഇടതുപക്ഷം പണയം വയ്ക്കില്ല.
അറബിക്കടലിൽ എറിഞ്ഞ ഭരണസംവിധാനത്തെ തിരിച്ചുകൊണ്ടുവരാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചു. ഇതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയപ്പോൾ കോൺഗ്രസുകാരെ കണ്ടില്ല.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ടവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് പറയാൻ യുഡിഎഫിന് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. കേസിൽ യുഡിഎഫ് നേതാവ് അടൂർ പ്രകാശ് സംശയനിഴലിലാണ്. കേസിലെ കോൺഗ്രസിന്റെ ബന്ധം ഓരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. വിശ്വാസികൾക്കൊപ്പമാണ് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ സ്വർണ്ണക്കൊള്ള കേസിൽ സുതാര്യമായ അന്വേഷണമാണ് ആഗ്രഹിക്കുന്നത്. ഈ കേസിൽ പ്രതികള്‍ ആരായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.