ആണവനിലയങ്ങള്‍ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്നും റഷ്യയുടെ ആക്രമങ്ങള്‍ തടയാന്‍ സഖ്യകക്ഷികള്‍ ഇടപെടണമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി. വിനാശം വിതയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലന്‍സ്‌കി ആരോപിച്ചു. ആണവനിലയത്തിന് നേരെയുള്ള റഷ്യന്‍ ആക്രമണത്തിന്റെ ദൃശ്യവും ഉക്രെയ്ന്‍ പുറത്തുവിട്ടു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഉക്രെയ്ന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. യുഎന്‍ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ ആണവ നിലയത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ആവശ്യം.
English summary; Allies must intervene to prevent Russian aggression: Volodymyr Zelenskyy
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.