25 November 2024, Monday
KSFE Galaxy Chits Banner 2

കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം: പി സന്തോഷ്‌കുമാര്‍

Janayugom Webdesk
ന്യൂ ഡൽഹി
July 21, 2024 8:45 pm

കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ബജറ്റിൽ അനുവദിക്കണമെന്ന് സിപിഐ രാജ്യസഭാ ലീഡർ പി സന്തോഷ്‌കുമാർ. സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് സമ്മേളനത്തിന് തലേനാള്‍ മാത്രം സർവകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നത് ഔപചാരിക ചടങ്ങു മാത്രമായെന്ന് അദ്ദേഹം യോഗത്തില്‍ ചൂണ്ടിക്കാട്ടി. സമ്മേളനം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പെങ്കിലും സർവകക്ഷിയോഗം വിളിച്ചു ചേര്‍ക്കണം. യോഗത്തില്‍ ഉയര്‍ത്തുന്ന അഭിപ്രായങ്ങൾ അജണ്ടയില്‍ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും പ്രവേശന പരീക്ഷകളുടെ സമഗ്രതയിൽ പരിഹരിക്കാനാവാത്ത തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. നിലവില്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് നീറ്റ് പ്രയോജനപ്പെടുന്നത്. നീറ്റ് റദ്ദാക്കി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വികേന്ദ്രീകൃത പരീക്ഷാ സംവിധാനം പകരം ഏർപ്പെടുത്തണം, 

പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം എട്ടിലേറെ ഭീകരാക്രമണങ്ങളോ ഏറ്റുമുട്ടലുകളോ നടന്നത് ബിജെപിയുടെയും രഹസ്യാന്വേഷണ സംവിധാനത്തിന്റെയും കശ്മീർ നയത്തിന്റെയും പരാജയമാണ്. ഛത്തീസ്ഗഡിൽ നിരപരാധികളായ ആദിവാസികളെ നക്‌സലുകൾ എന്ന് വിശേഷിപ്പിച്ച് പീഡിപ്പിക്കുകയും വ്യാജ ഏറ്റുമുട്ടലിൽ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.
Eng­lish sum­ma­ry ; Allo­cate Rs 24,000 crore pack­age to Ker­ala, grant BSL 3 sta­tus to Alap­puzha Insti­tute of Virol­o­gy : Adv. P San­toshku­mar M.P

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.