
ജെൻസോൾ എന്‍ജിനീയറിങ് ലിമിറ്റഡിന്റെ പ്രൊമോട്ടറായ അൻമോൾ സിങ് ജഗ്ഗിക്ക് അഷ്‌നീർ ഗ്രോവറിന്റെ സ്റ്റാർട്ടപ്പായ തേർഡ് യൂണികോൺ പ്രൈവറ്റ് ലിമിറ്റഡിലും നിക്ഷേപം. ജഗ്ഗി 50 ലക്ഷം രൂപയുടെ നിക്ഷേപമാണ് തേര്‍ഡ് യൂണികോണില്‍ നടത്തിയിരിക്കുന്നത്. കമ്പനിയുടെ 2,000 ഓഹരികൾ ജഗ്ഗി വാങ്ങിയതായും 2024 മാർച്ച് 31 വരെ ഈ ഓഹരി കൈവശം വച്ചതായും സെബിയുടെ ഉത്തരവിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം താനും ജഗ്ഗി സഹോദരന്മാരുടെ തട്ടിപ്പിന്റെ ഇരയാണെന്ന് ഗ്രോവര്‍ സമൂഹമാധ്യമത്തില്‍ പറഞ്ഞു. ബ്ലൂസ്മാർട്ടിൽ 1.5 കോടി രൂപയും മാട്രിക്സിൽ 25 ലക്ഷം രൂപയും നിക്ഷേപിച്ചതായി ഗ്രോവര്‍ വെളിപ്പെടുത്തി. ഭാരത്‌പെയുടെ സഹസ്ഥാപകനും മുൻ മാനേജിങ് ഡയറക്ടറുമായ ഗ്രോവർ രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റാര്‍ട്ട്അപ് സംരംഭകരിലൊരാളായി അറിയപ്പെടുന്നു. ജഗ്ഗി സഹോദരന്മാര്‍ അമ്മയുടെ അക്കൗണ്ടിലേക്ക് 6.2 കോടി രൂപ വകമാറ്റി. ഗോള്‍ഫ് സെറ്റ് വാങ്ങാന്‍ 26 ലക്ഷം രൂപ ചെലവിട്ടു. സ്വകാര്യ യാത്രകള്‍ക്കായി മൂന്നുലക്ഷം രൂപ കമ്പനി അക്കൗണ്ടില്‍ നിന്ന് മാറ്റി. ഇങ്ങനെ ഫണ്ടിങ് പണത്തിന്റെ ദുരുപയോഗത്തിന് കാരണമാകുന്ന നിരവധി ചെറുതും വലുതുമായ ഇടപാടുകളും സെബി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.