14 December 2025, Sunday

35 വർഷത്തിന് ശേഷം പൂർവ വിദ്യാര്‍ത്ഥി സംഗമം; തൊടുപുഴയില്‍ 50 കഴിഞ്ഞ കമിതാക്കള്‍ ഒളിച്ചോടി

Janayugom Webdesk
തൊടുപുഴ
March 12, 2023 2:00 pm

പൂർവവിദ്യാര്‍ത്ഥി സംഗമത്തില്‍ എത്തി വീണ്ടും കണ്ടുമുട്ടിയ കമിതാക്കള്‍ ഒളിച്ചോടി. എറണാകുളം മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അൻപതു വയസ്സു പിന്നിട്ട ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും തങ്ങളുടെ കുടംബം ഉപേക്ഷിച്ച് ഒളിച്ചോടിയത്.
35 വർഷത്തിനുശേഷമാണ് ഇവര്‍ കണ്ടുമുട്ടുന്നത്. മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷമാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം പോയത്. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്. ഇവരുവരുടെയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കരിമണ്ണൂര്‍ പൊലീസിൽ ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും, ഭര്‍ത്താവിനെ കാണാനില്ലെന്നു കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കി. അതേസമയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പൊലീസ് അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചിരുന്നവെന്ന് കണ്ടെത്തി. പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary;Alumni reunion after 35 years; 50 past suit­ors abscond­ed in Thodupuzha
You may also like this video 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.