23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2023
November 15, 2023
November 14, 2023
November 14, 2023
November 14, 2023
November 11, 2023
November 9, 2023
November 4, 2023
October 19, 2023
September 7, 2023

ആലുവ കൊ ലപാതകം: അസ്ഫാകിന് വ ധശിക്ഷ

Janayugom Webdesk
November 14, 2023 11:16 am

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാകിന് വധശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് വധശിക്ഷ വിധിച്ചത്. പ്രായത്തിന്റെ ഇളവ് നൽകി വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വധശിക്ഷയും അഞ്ച് ജീവപര്യന്തവുമാണ് ശിക്ഷ. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധി പ്രസ്താവിക്കവെ പറഞ്ഞു. 

കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിനാണ് അഞ്ചുവയസുമാത്രം പ്രായമുള്ള കുഞ്ഞിനോട് സമാനതകളില്ലാത്ത ക്രൂരത അസഫാക് കാട്ടിയത്. പതിനാറ് കുറ്റങ്ങളാണ് പ്രതി അസഫാക് ആലത്തിനെതിരെ തെളിഞ്ഞത്. കൊലപാതകം അടക്കം കുറ്റങ്ങള്‍ അഞ്ച് എണ്ണമാണുള്ളത്. കൊച്ചുകുട്ടി എന്ന പരിഗണന പോലും നൽകാതിരുന്ന പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ രീതിയും അതിനായി തിരഞ്ഞെടുത്ത സ്ഥലവും പ്രതിയുടെ കുറ്റകൃത്യവാസന തെളിയിക്കുന്നതാണ്. ഇത്രയും ക്രൂരമായ കുറ്റം ചെയ്തയാൾക്ക് പരിവർത്തനമുണ്ടാകുമെന്ന രീതിയിൽ വിധി വന്നാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെങ്കിലും സമാനമായ വകുപ്പുകളിൽ കൂടുതൽ ശിക്ഷയുള്ളതായിരിക്കും പരിഗണിക്കുകയെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിർത്തിയ കോടതി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ലെ അനുബന്ധ വകുപ്പുകള്‍ ശിക്ഷയിൽനിന്ന് ഒഴിവാക്കി. ബാക്കി 13 കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറ്റിപ്പത്താം ദിനമാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്.

പ്രതിക്ക് 28വയസ് മാത്രമാണ് പ്രായമെന്നും മാനസാന്തരത്തിന്‍റെ സാധ്യതയും പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം. പ്രായത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ സമൂഹത്തിലേക്ക് വിടുന്നത് ജനിക്കാനിരിക്കുന്ന കുട്ടികളെപ്പോലും അപകടത്തിലാക്കുന്ന നടപടിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയെപ്പോലുള്ളവരോടുള്ള ഭയംമൂലം കുട്ടികൾക്ക് സ്വതന്ത്രമായ കുട്ടിക്കാലം നിഷേധിക്കപ്പെടുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് എറണാകുളം ജില്ലാ പോക്സോ കോടതി ജഡ്ജ് കെ. സോമന്‍ വിധിപറയാന്‍ ശിശുദിനം തിരഞ്ഞെടുത്തത്. 

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.