ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പരമാവധി വേഗം അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. സർക്കാർ പൂർണമായും കുട്ടിയുടെ കുടുംബത്തോടൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ അതിവേഗം മുന്നോട്ടുനീക്കുന്നതാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കെെമാറിയിരുന്നു.
English Summary; Aluva Murder; 10 lakhs financial assistance to the family of the five-year-old girl
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.