13 December 2025, Saturday

Related news

December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
November 30, 2025
November 26, 2025
November 25, 2025
November 25, 2025

ആലുവ കൊലപാതകം; അസഫാക്ക് ഡൽഹി പീഡനക്കേസിലും പ്രതി, ജാമ്യത്തിലിറങ്ങി മുങ്ങി

Janayugom Webdesk
കൊച്ചി
August 1, 2023 1:01 pm

ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതി അസഫാക്ക്
നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലില്‍ കഴിഞ്ഞത്. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു.

ഡൽഹിയിൽ അസഫാക് ഒരുമാസം ജയിലിൽ കഴിഞ്ഞിരുന്നുവെന്ന് ആലുവ റൂറൽ എസ് പി പറഞ്ഞു. അസഫാക്ക് കേരളത്തിലെത്തിയത് 2018ലാണെന്നും എസ് പി പറഞ്ഞു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അടക്കം ഒമ്പത് കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്. അതേസമയം, കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ സംശയത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry; Alu­va Mur­der; Accused in Asafak Del­hi rape case, also drowned on bail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.