21 February 2026, Saturday

Related news

February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026

ആലുവയിലെ എട്ടു വയസുകാരിയുടെ പീഡനം: പ്രതി ക്രിസിറ്റൽ എത്തിയത് മോഷണത്തിന്

Janayugom Webdesk
കൊച്ചി
September 8, 2023 2:37 pm

ആലുവയിലെ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസിറ്റൽ എത്തിയത് മോഷണത്തിനായെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതെന്നും ആലുവ റൂറൽ എസ്പി  വിവേക് കുമാർ വ്യക്തമാക്കി.

അതേസമയം കേസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മറ്റൊരു കേസിൽ വിയ്യൂർ സെന്റര്‍ ജയിലിലായിരുന്ന ക്രിസ്റ്റിൽ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. കുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും എസ്പി ആലുവയിൽ പറഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിഐജി പി വിമലാദിത്യ പറഞ്ഞു.
ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും പ്രതിയുടെ കൂടുതൽ മൊഴി രേഖപ്പെടുത്തുമെന്നും ഡിഐജി  ആലുവയിൽ പറഞ്ഞു.

Eng­lish Sum­ma­ry: alu­va rape case
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.