22 December 2024, Sunday
KSFE Galaxy Chits Banner 2

സമത്വത്തിനും സമാധാനത്തിനും തൊഴിലാളിവർഗം ശക്തമായി മുന്നോട്ടു പോകും: അമര്‍ജീത് കൗർ

Janayugom Webdesk
തിരുവനന്തപുരം
October 4, 2021 6:22 pm

സമത്വത്തിനും സമാധാനത്തിനും വേണ്ടി എക്കാലവും നിലകൊള്ളുന്നത് തൊഴിലാളി വർഗമാണെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ. ലോക തൊഴിലാളി ഫെഡറേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് എഐടിയുസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ലോക മുതലാളിത്ത രാഷ്ട്രങ്ങളെല്ലാം തന്നെ കടുത്ത പരാജയമായിരുന്നു. ലോകം മുഴുവനുമുള്ള തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം വലിയതോതിൽ പ്രതിസന്ധിയിലാക്കി. സാർവത്രികവും സൗജന്യവുമായ ആരോഗ്യസംരക്ഷണത്തിന് ശക്തമായ സമ്മർദ്ദമാണ് തൊഴിലാളിവർഗം ഇക്കാലയളവിൽ ഉയർത്തിയത്. 

കോർപ്പറേറ്റ് ആധിപത്യത്തിനും ചൂഷണത്തിനൂമെതിരായ ശക്തമായ പോരാട്ടമാണ് തൊഴിലാളിവർഗം ലോകമെങ്ങും നടത്തിക്കൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കുവാനുള്ള കരുത്ത് തൊഴിലാളിവർഗത്തിനുണ്ട്. ലോക തൊഴിലാളി ഫെഡറേഷന്റെ സ്ഥാപക അംഗമായ എഐടിയുസി വർഗ നിലപാടിൽ ഉറച്ചു നിന്നുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അമർജിത് കൗർ പറഞ്ഞു.ആഗോളവൽക്കരണത്തിനും, കോർപ്പറേറ്റ് അധിനിവേശത്തിനുമെതിരെ ഒക്ടോബർ 31 വരെ സംഘടിപ്പിച്ചിട്ടുള്ള എഐടിയുസി ക്യാമ്പയിൻ അമർജീത് കൗർ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. വി ബി ബിനു, ആർ പ്രസാദ്, കെ മല്ലിക, പി കെ മൂർത്തി, പി വി സത്യനേശൻ തുടങ്ങിയവര്‍ സംസാരിച്ചു. ലോക തൊഴിലാളി ഫെഡറേഷൻ ദിനം വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു.
eng­lish summary;Amarjeet Kaur says that, Work­ing class will push for equal­i­ty and peace
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.