കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി അമ്പലപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. അമ്പലപ്പുഴ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട് പ്രകാരം ഇന്ന് രാവിലെ 11 ഓടെ കൊല്ലം സബ് ജയിലിൽനിന്നും ജയചന്ദ്രനെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി. കസ്റ്റഡി അപേക്ഷ അമ്പലപ്പുഴ പൊലീസ് കോടതിയിൽ നൽകിയതിനെ തുടർന്ന് കോടതി ആറ്ദിവസത്തേക്ക് പ്രതിയായ കരൂർപുതുവലിൽ ജയചന്ദ്രനെ കസ്റ്റഡിയിൽവിട്ടു.
മെഡിക്കൽപരിശോധനക്ക് ശേഷം ജയചന്ദ്രനെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. നാളെ കരൂരിലെവീട്ടിലും, ആലപ്പുഴയിലെ ജ്യുവലറിയിലും തെളിവെടുപ്പ്നടത്തും. വിജയലക്ഷ്മിക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് എഫ്ഐആർ. വീട്ടിൽ വിളിച്ചു വരുത്തി കൊലചെയ്തശേഷം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.