23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

അമ്പലപ്പുഴ കൊലപാതകം; വിജയലക്ഷമിയെ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായി

Janayugom Webdesk
ആലപ്പുഴ
November 20, 2024 6:09 pm

അമ്പലപ്പുഴ കരൂരിൽ വിജയലക്ഷമിയെ പ്രതിയായ ജയചന്ദ്രൻ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വിജയലക്ഷമിയുടെ തല കട്ടിലിൽ പിടിച്ച് ഇടിച്ച ജയചന്ദ്രൻ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. വിജയലക്ഷമി അബോധവസ്ഥയിൽ ആയതോടെയാണ് വെട്ടുകത്തിഉപയോഗിച്ച് വെട്ടുന്നത്. വിജയലക്ഷമിയുടെ തലയിൽ പതിമൂന്നിലധികം തവണ ജയചന്ദ്രൻതുടർച്ചയായി വെട്ടി. തലയുടെ പിൻഭാഗത്ത് മാത്രം ഏഴിലധികംആഴത്തിലുള്ള മുറിവുകളുണ്ട്.

തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പ്രതിയായ ജയചന്ദ്രനെ റിമാന്റ് ചെയ്തു. കരുനാഗപ്പള്ളി എ സി പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ സിഐ ബിജു, എസ്ഐമാരായ ഷമീർ, കണ്ണൻ, ഷാജി മോൻ, വേണുഗോപാൽ, ജോയി, എസ്സിപിഒ ഹാഷിം, രാജീവ്, എസ്ഐ അനിത, എഎസ്ഐ ബിന്ദു, സിപിഒ നൗഫൽ ജാൻ എന്നിവരുടെസംഘമാണ്ഇതുവരെകേസിൽഅന്വേഷണംനടത്തിയത്.

കേസ് നാളെ കരുനാഗപ്പള്ളി പോലീസ് അമ്പലപ്പുഴപോലീസിന് കൈമാറും. കൊലപാതകം നടന്നത് അമ്പലപ്പുഴയിലായതിനാലാണ് തുടർന്നുള്ള അന്വേഷണം അമ്പലപ്പുഴ പോലീസിന് കൈമാറുന്നത്. അതേസമയം കൊല്ലപ്പെട്ട വിജയലക്ഷമിയുടെ മൃതദേഹം മറ്റെന്നാള്‍ സംസ്ക്കരിക്കും. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ  ജയചന്ദ്രന്  എതിരെ പരമാവധി തെളിവുകൾ ശേഖരിച്ച് ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.