4 October 2024, Friday
KSFE Galaxy Chits Banner 2

അമ്പലപ്പുഴയിൽ കടൽ ഉൾവലിഞ്ഞു; തീരത്ത് ആശങ്ക

Janayugom Webdesk
അമ്പലപ്പുഴ
March 19, 2024 8:04 pm

കടൽ ഉൾവലിഞ്ഞതോടെ ആശങ്കയോടെ തീരം. അമ്പലപ്പുഴ പുന്തല മുതൽ വടക്ക് പഴയങ്ങാടി വരെയാണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു. ഇന്ന് പുലർച്ചെ മുതലാണ് തീരത്ത് ഈ അത്ഭുത പ്രതിഭാസമുണ്ടായത്. സുനാമിക്ക് മുൻപും കടൽ ഇത്തരത്തിൽ ഉൾവലിഞ്ഞിരുന്നു. പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 5 കിലോമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗങ്ങളിൽ 50 മീറ്ററോളം തീരത്ത് ചെളി രൂപപ്പെട്ടതിനാൽ തീരത്ത് വെച്ചിരുന്ന നിരവധി വള്ളങ്ങൾ താഴ്ന്നു. ചാകര പ്രദേശമായ ഇവിടെ ചെളി കട്ടപിടിച്ചു കിടക്കുകയാണ്. 

ചെളി രൂപപ്പെട്ടതിനാൽ തിരമാലയില്ലാതെ ശാന്തമായി കിടക്കുകയാണ് തീരം. തീരത്ത് ചെളി രൂപപ്പെട്ടതറിഞ്ഞ് ചില വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എന്നാൽ മാറ്റാൻ കഴിയാതിരുന്ന വള്ളങ്ങൾ ചെളിയിൽ പുതഞ്ഞു. വേലിയേറ്റത്തിന്റെ ഭാഗമായി ആകാം ഈ അത്ഭുത പ്രതിഭാസമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. രണ്ട് ദിവസം കഴിയുമ്പോൾ തീരം പൂർവ സ്ഥിതിയിലാകുമെന്നും ഇവർ പറഞ്ഞു. കടൽ ഉൾവലിയുന്നത് പിന്നീട് കടൽ ഇരച്ചുകയറുന്നതിന് കാരണമാകാമെന്ന് ഇവർ പറഞ്ഞു. 

Eng­lish Summary:Ambalapuzha was engulfed by the sea; Con­cern on the coast
You may also like this video

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.