19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 8, 2023
May 17, 2023
February 14, 2023
December 24, 2022
April 26, 2022
January 4, 2022
November 3, 2021

ആംബുലൻസ് എത്താൻ വൈകി: അങ്കണവാടിയില്‍വച്ച് അണലിയുടെ കടിയേറ്റ രണ്ടര വയസുകാരന്‍ മരി ച്ചു

Janayugom Webdesk
ബംഗളൂരു
December 24, 2022 5:15 pm

കര്‍ണാടകയില്‍ ആംബുലൻസ് എത്താൻ വൈകിയതിനെത്തുടര്‍ന്ന് അണലിയുടെ കടിയേറ്റ രണ്ടര വയസുള്ള കുട്ടി മരിച്ചു. ദൊഡ്ഡകല്ലൂർ ഗ്രാമത്തിലെ അങ്കണവാടിയിൽ കളിച്ചു കൊണ്ടിരിക്കെ രാവിലെ 9.30 ഓടെയാണ് രോഹൻ എന്ന കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ ഹെത്തൂരിലെ പബ്ലിക് ഹെൽത്ത് സെന്ററിൽ എത്തിച്ചു. 

എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആറ് മാസമായി ഹെത്തൂരിൽ 108 ആംബുലൻസുകളില്ലാത്തതിനാൽ 30 കിലോമീറ്റർ അകലെയുള്ള സക്ലേഷ്പൂരിൽ നിന്നാണ് ആംബുലൻസ് വിളിച്ചത്. ഡ്രൈവർമാരുടെ കുറവും 26 ആംബുലൻസുകളിൽ മൂന്നെണ്ണം പ്രവർത്തനരഹിതമായതുമാണ് സക്ലേഷ്പൂരിൽ നിന്ന് ആംബുലൻസ് വിളിക്കേണ്ടിവന്നത്. ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്. ആംബുലൻസ് എത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

Eng­lish Sum­ma­ry: Ambu­lance delayed: Two-and-a-half-year-old boy dies of snake bite at Anganwadi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.