16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 6, 2024
September 5, 2024
August 25, 2024
May 10, 2024
March 30, 2024
March 16, 2024
March 13, 2024
March 11, 2024
November 26, 2023
October 13, 2023

മഹാരാഷ്ട്രയില്‍ ആംബുലന്‍സ് ലഭിച്ചില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2024 10:41 am

ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് മക്കളുടെ മൃതദേഹം ചുമലിലേറ്റി പതിനഞ്ച് കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തി മാതാപിതാക്കള്‍. മഹാരാഷ്ട്രയിലാണ് ഈ ദാരുണ സംഭവം. മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലെ അഹേരി ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതികളുടെ മൂന്നും, ആറും വയസുള്ള കുട്ടികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പനി ബാധിച്ച മക്കളെ ചകിത്സായാണ് ഗതാഗത സൗകര്യം ഇല്ലാതെ കാല്‍നടയായി ജമീല്‍ഗട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ പോയി. രണ്ടു മണിക്കൂറിനുള്ളില്‍ ഇരുവരെയും ആരോഗ്യ നില വഷളാവുകായായിരുന്നു.

താമസിയാതെ സഹോദരങ്ങള്‍ അന്ത്യശാസനം വലിച്ചു. ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലായിരുന്നു. പിന്നീട് മാതാപിതാക്കള്‍ തന്നെ മക്കളുടെ മൃതദേഹം ചുമലിലേറ്റിയാണ് 15കിലോമീറ്റര്‍ താണ്ടി വീട്ടിലേക്ക് മടങ്ങിയത്. മഹാരാഷ്ട്രയിലെ പല ഉൾഗ്രാമങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. രണ്ടു വർഷങ്ങൾക്ക് മുൻപ് ഷഹാപൂരിലെ ഗ്രാമവാസികളുടെ കഥ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

ഗതാഗത സൗകര്യമില്ലാതെ കാലങ്ങളായി അനുഭവിക്കുന്ന ദുരിത കഥകളാണ് ഇവരും പങ്ക് വച്ചത്.8 മാസത്തിനുള്ളിൽ തകർന്ന് വീണ ശിവാജിയുടെ പ്രതിമ സ്ഥാപിക്കാൻ മാത്രം സർക്കാർ ചെലവിട്ടത് 200 കോടി രൂപയാണെന്നാണ് റിപോർട്ടുകൾ. എന്നാൽ കാലങ്ങളായി ദുരിത ജീവിതം നയിക്കുന്ന ഈ പാവങ്ങൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.