20 January 2026, Tuesday

Related news

January 15, 2026
January 15, 2026
January 8, 2026
January 5, 2026
December 27, 2025
December 24, 2025
December 8, 2025
December 3, 2025
December 1, 2025
November 30, 2025

അമീഷാ പട്ടേൽ കോടതിയില്‍ കീഴടങ്ങി

Janayugom Webdesk
മുംബൈ
June 18, 2023 8:19 pm

ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് താരം അമീഷാ പട്ടേൽ കോടതിയിലെത്തി കീഴടങ്ങി. റാഞ്ചി സിവിൽ കോടതിയിലെത്തിയാണ് അമീഷ കീഴടങ്ങിയത്. ജാമ്യം നൽകിയ കോടതി താരത്തോട് ജൂൺ 21ന് കോടതി മുമ്പാകെ ഹാജരാകണമെന്ന് അറിയിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം. ഝാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമാതാവ് അജയ് കുമാർ നൽകിയ കേസിലാണ് അമീഷ ഇപ്പോൾ നിയമനടപടി നേരിടുന്നത്. ദേസി മാജിക്ക് എന്ന സിനിമയിൽ അഭിനയിക്കാനായി 2.5 കോടി രൂപയാണ് അമീഷ കൈപറ്റിയത്. 

എന്നാൽ താരം സിനിമയിൽ നിന്ന് പിന്മാറി. തുടർന്ന് 2.5 കോടി രൂപയുടെ ചെക്ക് മടക്കി നൽകിയെങ്കിലും ചെക്ക് പണമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു. കേസിൽ നിരവധി തവണ അമീഷാ പട്ടേലിന് കോടതി സമൻസ് അയച്ചതാണ്. എന്നാൽ അമീഷ ഹാജരായിരുന്നില്ല. പിന്നാലെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Eng­lish Summary:Ameesha Patel sur­ren­dered in court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.