22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 3, 2025
April 3, 2025
April 1, 2025
March 30, 2025
March 25, 2025
March 22, 2025
March 9, 2025
January 27, 2025
January 24, 2025

ട്രിപ്പിള്‍ അടിച്ച് അമീന്‍

Janayugom Webdesk
കൊച്ചി
November 11, 2024 10:54 pm

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മിന്നും ഫോം തുടര്‍ന്ന് മുഹമ്മദ്ദ് അമീന്‍. ഇന്നലെ രാവിലെ നടന്ന ക്രോസ് കണ്‍ട്രിയിലും സുവര്‍ണ നേട്ടം സ്വന്തമാക്കിയ അമീന്‍ സ്വര്‍ണമെഡലുകളുടെ എണ്ണം മൂന്നായി ഉയര്‍ത്തി.

പോയിന്റ് പട്ടികയിലും ഓവറോള്‍ പട്ടികയിലും ഉള്‍പ്പെടുത്താത്ത ക്രോസ് കണ്‍ട്രിയില്‍ പൊന്നണിഞ്ഞാണ് മലപ്പുറത്തിന്റെ മുഹമ്മദ് അമീന്‍ ട്രിപ്പിള്‍ തികച്ചത്. 18 മിനിറ്റ് 49.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം ട്രിപ്പിള്‍ സ്വര്‍ണം തികച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോഡ്‌ ഡബിള്‍ സ്വന്തമാക്കിയിരുന്നു എം പി മുഹമ്മദ് അമീന്‍. മലപ്പുറം ചീക്കോട് കെഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം 3000, 1500 മീറ്ററിലും മുഹമ്മദ് അമീന്‍ റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. പാലക്കാട് പുതുനഗരം എംഎച്ച്എസ്എസിലെ എസ് ശ്രിധിന്‍ (18.51.04 മിനിറ്റ്) വെള്ളിയും, മലപ്പുറം ചീക്കോട് കെഎംഎച്ച്എസ്എസിലെ തന്നെ താരമായ മുഹമ്മദ് ജസീല്‍ 19 മിനിറ്റ് 13.05 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. 

മലപ്പുറം കിഴിശ്ശേരി കടുങ്ങല്ലൂര്‍ വാച്ചാപ്പുറം വീട്ടില്‍ ബിസിനസുകാരനായ അബ്ദുള്‍ റഹ്‌മാമെന്റയും മുനീറയുടെയും മകനാണ് പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയായ അമീന്‍. പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ ആര്‍ രുദ്രയ്ക്കാണ് സ്വര്‍ണം. 15 മിനിറ്റ് 12.09 സെക്കന്‍ഡിലാണ് രുദ്ര ഫിനിഷ് ചെയ്തത്. കോട്ടയം പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസിലെ ആന്‍മരിയ ജോണ്‍ 15 മിനിറ്റ് 47.05 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് പനങ്ങാട്ടിരി ആര്‍പിഎംഎച്ച്എസിലെ ജി അക്ഷയ 15 മിനിറ്റ് 51 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.