21 January 2026, Wednesday

Related news

January 13, 2026
January 5, 2026
December 20, 2025
December 20, 2025
December 19, 2025
December 9, 2025
December 3, 2025
December 1, 2025
September 24, 2025
September 19, 2025

എഐടിപി ചട്ട ഭേദഗതി: കെഎസ്ആർടിസിയുടെ ഹർജി മാറ്റി

Janayugom Webdesk
കൊച്ചി
November 20, 2023 10:45 pm

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി മാറ്റി. കേസ് വ്യാഴാഴ്ചയാകും ഇനി പരിഗണിക്കുക. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആർടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു. നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

2023 ലെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988 ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം. ദേശസാല്‍കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മിഷണർക്ക് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.
നിലവിൽ പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് ഉൾപ്പെടെയുള്ള കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരായാണ് കെഎസ്ആർടിസിയുടെ ഹർജി. കോൺട്രാക്ട് കാര്യേജ് ബസുകൾ ബോർഡ് വെച്ചും സ്റ്റാൻഡുകളിൽ ആളെ കയറ്റിയും സ്റ്റേജ് കാര്യേജ് ബസുകളായി സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പും ഹര്‍ജിയില്‍ പറയുന്നു. 

റോബിൻ ബസ് കോയമ്പത്തൂരിൽ പിടിച്ചിട്ടിരിക്കുന്നതിനിടെ ഹൈക്കോടതിയിൽ കെഎസ്ആർടിസി നൽകിയ ഹർജിയിൽ എന്തായിരിക്കും തീരുമാനമെന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. അതിനിടെ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. റോബിൻ ബസിനെതിരെയും സമാനമായ രീതിയിൽ സർവീസ് നടത്തുന്ന മറ്റു കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരെയും തുടർ നടപടി സ്വീകരിക്കുന്നതിനും ഈ കേസ് നിർണായകമാണ്. ബസ് സർവീസ് നടത്തുന്നതിനായി റോബിൻ ബസിന്റെ ഉടമ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Eng­lish Sum­ma­ry: Amend­ment of AITP Rules: KSRTC’s plea moved

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.