
എന്‍ജിഒകളെ കർശന നിരീക്ഷണത്തിലാക്കി കള്ളപ്പണം വെളുപ്പിക്കൽ തടയല്‍ നിയമ (പിഎംഎൽഎ)ത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകളിലേക്ക് പ്രവേശിക്കാന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരം നല്‍കുന്നതാണ് ഭേദഗതി. എന്‍ജിഒകള്‍ക്കു പുറമെ രാഷ്ട്രീയ‑ഭരണ ബന്ധമുള്ള വ്യക്തികളുടെ സാമ്പത്തിക ഇടപാടുകളും ഇഡിക്ക് പരിശോധിക്കാനാകും. ‘പൊളിറ്റിക്കലി എക്സ്‌പോസ്ഡ് പേഴ്‌സൺസ്’ (പിഇപി) എന്ന വാക്കാണ് നിയമത്തിൽ പറയുന്നത്. വിദേശരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ, രാഷ്ട്രീയനേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, ജഡ്ജിമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതില്‍ ഉൾപ്പെടും. ഇത്തരക്കാരുടെ ഇടപാടുവിവരങ്ങൾ ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും പ്രത്യേകമായി സൂക്ഷിക്കണം.
ധനകാര്യ സ്ഥാപനങ്ങൾ അവരുടെ എൻജിഒ ഇടപാടുകാരുടെ വിശദാംശങ്ങൾ നിതി ആയോഗിന്റെ ദർപൺ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇടപാടുകള്‍ അവസാനിപ്പിച്ചതിന് ശേഷവും അഞ്ച് വർഷത്തേക്ക് റെക്കോഡ് നിലനിര്‍ത്തണമെന്നും ഭേദഗതിയില്‍ പറയുന്നു.
English Summary; Amendment to Money Laundering Act
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.