ന്യൂഡല്‍ഹി
February 23, 2024 10:15 pm
രാജ്യത്തെ വാടക ഗര്‍ഭധാരണം സംബന്ധിച്ച ചട്ടത്തില്‍ നിര്‍ണായക ഭേദഗതി വരുത്തി കേന്ദ്രം. വാടക ഗർഭധാരണത്തിന് വിധേയരാകുന്ന ദമ്പതികൾ അവരില്‍ നിന്ന് തന്നെ അണ്ഡവും ബീജവും നല്‍കണമെന്നായിരുന്നു ചട്ടം. എന്നാലിപ്പോള്‍ വിവാഹിതരായ ദമ്പതികളില്‍, പങ്കാളിക്ക് ആരോഗ്യ പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തില്‍ ദാതാവിന്റെ അണ്ഡമോ ബീജമോ ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിലാണ് വാടക ഗർഭധാരണ നിയമത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തിയത്.
വിഷയത്തിൽ കേന്ദ്രം തീരുമാനമെടുക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചതിന് പിന്നാലെയാണ് നടപടി. വാടക ഗർഭധാരണത്തിന്റെ ഉദ്ദേശ്യം തന്നെ ഇത്തരം നിയമങ്ങളാൽ പരാജയപ്പെടുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. രണ്ട് ഡസനിലധികം ഹര്‍ജിക്കാർക്ക് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ ദാതാവിന്റെ അണ്ഡം ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്‌തിരുന്നു.
English Summary: Amendment to Surrogacy Rules
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.