ജോ ബൈഡന്‍ പ്രസിഡന്റായിരിക്കെ റഷ്യന്‍ പ്രസിഡന്റ് ബ്ലാദിമിന്‍ പുടിനെ വധിക്കാന്‍ അമേരിക്ക ശ്രമിച്ചെന്ന് മാധ്യമ പ്രവര്‍ത്തകന്‍.അമേരിക്കയിലെ പ്രധാന വാര്‍ത്താ ചാനല്‍ ഫോക്സ് ന്യൂസില്‍ മുഖ്യ അവതാരകനായ ടക്കര്‍ കാള്‍സണ്‍ ആണ് ഇതു വെളിപ്പെടുത്തിയത്.
ദ ടക്കര്‍ കാള്‍സണ്‍ ഷോ എന്ന പോഡ്കാസ്റ്റിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ആരോപണത്തിന് ബലമേകുന്ന തെളിവൊന്നും നൽകിയില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ നിമിഷങ്ങൾക്കകം വെളിപ്പെടുത്തൽ വാർത്തയാക്കി. ജോ ബൈഡൻ പ്രതികരിച്ചിട്ടില്ല. എന്നാൽ, പുടിന്റെ സുരക്ഷ വർധിപ്പിക്കാൻ നടപടി സ്വീകരിച്ചതായി റഷ്യ വ്യക്തമാക്കി.
അമേരിക്കൻ എഴുത്തുകാരൻ മാറ്റ് തബിബിയുമായി നടത്തിയ സംഭാഷണത്തിലായിരുന്നു കാൾസന്റെ വെളിപ്പെടുത്തൽ. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തിരിമറി നടന്നതായ വ്യാജ ആരോപണത്തെ തുടർന്നാണ് കാൾസണെ ഫോക്സ് ന്യൂസ് പുറത്താക്കിയത്. വാർത്താ അവതരണത്തിനിടെ കാൾസൺ നടത്തിയ ആരോപണത്തിൽ ചാനലിതിരെ കേസ് എടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.