അടിസ്ഥാന മനുഷ്യാവകാശങ്ങളെയും അന്തസിനെയും നഗ്നമായി അട്ടിമറിച്ചും മനുഷ്യത്വരഹിതവും മാന്യമല്ലാത്തതുമായ രീതിയിലും ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയ അമേരിക്കൻ ഭരണകൂട നടപടിയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. മനുഷ്യരുടെ അന്തസിനോടും വ്യക്തിത്വത്തോടുമുള്ള കടുത്ത അവഗണനയാണ് ഈ അന്യായമായ പെരുമാറ്റം വ്യക്തമാക്കുന്നത്. ഇനിയുള്ളവരെ തിരിച്ചയയ്ക്കുമ്പോൾ ഇത്തരം അവകാശ ലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിഷയം യുഎസ് അധികാരികൾക്ക് മുന്നിൽ എത്രയും വേഗത്തിലും ശക്തമായും ഉന്നയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഡൊണാൾഡ് ട്രംപിന്റെ വിദേശവിദ്വേഷ, കുടിയേറ്റവിരുദ്ധ നയങ്ങളുടെ ഇരകളായ അവശേഷിക്കുന്ന ഇന്ത്യക്കാരെ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ, വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് തിരിച്ചെത്തിക്കണം. പൗരന്മാരെ അവരർഹിക്കുന്ന ബഹുമാനത്തോടും അന്തസോടും കൂടി നാട്ടിലേക്ക് തിരികെക്കൊണ്ടുവരുമെന്ന് ഉറപ്പാക്കണം. ഗുരുതരമായ തൊഴിലില്ലായ്മയുടെ സാഹചര്യത്തിൽ രാജ്യം വിടാൻ ശ്രമിക്കുന്ന ഇന്ത്യൻ പൗരന്മാരെ കബളിപ്പിക്കുകയും തട്ടിപ്പുകൾക്ക് ഇരയാക്കുകയും ചെയ്യുന്ന ഏജന്റുമാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.