
സാങ്കേതിക തകരാറിനെത്തുടര്‍ന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തില്‍ നിന്ന് പുകയും, തീയുംഉയരുകയായിരുന്നു . ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ ഉണ്ടായിരുന്ന 173 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു
ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിയാമിയിലേക്ക് പറന്നുയരാന്‍ ഒരുങ്ങവേ ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകരാറിലാവുകയായിരുന്നു. തുടർന്ന് പുകയും തീയും വിമാനത്തിൽ ഉയർന്നു. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിന്റേയും റൺവേയിൽ നിന്ന് ഓടിയകലുന്നതിന്റേയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതിനാലാണ് ടേക്ക് ഓഫ് റദ്ദാക്കിയതെന്ന് എഫ്എഎ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. സംഭവത്തെത്തുടർന്ന് ബോയിങ് വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയതായി അമേരിക്കൻ എയർലൈൻസ് സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.