21 January 2026, Wednesday

അമേരിക്കന്‍ സമ്മര്‍ദ്ദം : ഇന്ത്യന്‍ എണ്ണകമ്പനികള്‍ ഒരോന്നായി ചുവടു മാറ്റുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2025 1:52 am

റഷ്യയ്ക്കെതിരായ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യന്‍ എണ്ണകമ്പനികള്‍ ഒരോന്നായി ചുവടു മാറ്റുന്നു. റിലയന്‍ സ് ഗുജറാത്തിലെ അവരുടെ ഏറ്റവും വലിയ റിഫൈനറികളിലേക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തി. യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ പാലിച്ച് റിഫൈനറിയി റഷ്യൻ ക്രൂഡ് ഉപയോഗം നിർത്തി എന്നാണ് അറിയിച്ചിരിക്കുന്നത്.വ്യാപര കരാറിന് മുന്നോടിയായി ഇന്ത്യ റഷ്യൻ എണ്ണവാങ്ങുന്നത് പൂർണ്ണമായും നിർത്താമെന്ന് സമ്മതിച്ചതായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. 

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ ഈ വിവരം നിഷേധിക്കയായിരുന്നു. ട്രംപ് ഇന്ത്യ തന്റെ ഭീഷണിക്ക് വഴങ്ങിയതായും ക്രമേണ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് സമ്മതിച്ചതായും ആവർത്തിച്ചു.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് രണ്ട് റിഫൈനറികളാണ് ഗുജറാത്തിലുള്ളത്. ജാംനഗറിലെ കയറ്റുമതിക്ക് മാത്രം ലക്ഷ്യമാക്കിയുള്ള SEZ റിഫൈനറിയിൽ റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗം നവംബർ 20 മുതൽ പൂർണ്ണമായി നിർത്തിയതായി കമ്പനി അറിയിച്ചു.റിലയൻസ് ഇന്ത്യയിലെ തന്നെ ഏറ്റവും അധികം റഷ്യൻ ക്രൂഡ് വാങ്ങുന്ന കമ്പനിയാണ്. ജാംനഗറിലെ രണ്ടു റിഫൈനറികളിളെ SEZ യൂണിറ്റ് (കയറ്റുമതിക്കായി) DTA യൂണിറ്റ് (ഇന്ത്യൻ ആഭ്യന്തര ആവശ്യങ്ങൾക്ക്) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.

യൂറോപ്യൻ യൂണിയനിലേക്കും യുഎസിലേക്കും മറ്റ് വിപണികളിലേക്കും ഇന്ധനങ്ങൾ കയറ്റുമതി ചെയ്യുന്നത് സെസ് യൂണിറ്റാണ്. ആഭ്യന്തര വിപണിക്ക് അനുയോജ്യമായ എണ്ണ ശുദ്ധീകരിക്കുന്നത് ഡിറ്റിഎ എന്ന പഴയ യൂണിറ്റിലാണ്.അമേരിക്ക റൊസ്നെഫ്റ്റിനും ലുകോയിൽക്കും മേൽ ഉപരോധങ്ങൾ ശക്തമാക്കിയതോടെ തന്നെ റിലയൻസ് റഷ്യൻ എണ്ണ വാങ്ങൽ കുറച്ചിരുന്നു. കമ്പനിക്ക് അമേരിക്കയിൽ വലിയ ബിസിനസ് താൽപര്യങ്ങളുള്ളതും ചർച്ചയായി.റിലയൻസിന്റെ 25-വർഷ കരാർ പ്രകാരം റഷ്യയിൽ നിന്നു പ്രതിദിനം 5 ലക്ഷം ബാരൽ വരെ എണ്ണ വാങ്ങാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നും. ഒക്ടോബർ 22, 2025 വരെ ബുക്കുചെയ്‌തിട്ടുള്ള റഷ്യൻ ക്രൂഡ് ഷിപ്പ്മെന്റുകൾ മാത്രമേ പൂർത്തിയാക്കുകയുള്ളു എന്നാണ് ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.