23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
October 7, 2024
September 11, 2024
June 10, 2024
February 2, 2024
September 20, 2023
September 13, 2023
September 11, 2023
August 10, 2023

നിയമസഭ സന്ദര്‍ശിച്ച് അമേരിക്കന്‍ പഠനസംഘം

Janayugom Webdesk
തിരുവനന്തപുരം
January 29, 2023 9:47 am

അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നുള്ള പഠനസംഘം നിയമസഭ സന്ദര്‍ശിച്ചു. പഠനയാത്രയുടെ ഭാഗമായി ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കയിലെ ലിന്‍ഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 12 അംഗ സംഘമാണ് ഇന്നലെ നിയമസഭയില്‍ എത്തിയത്. 

സംഘം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറുമായി സംവദിക്കുകയും ചെയ്തു. സൈക്കോളജി, ഫിലോസഫി, സോഷ്യോളജി, നേഴ്സിങ് എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് എത്തിച്ചേര്‍ന്നത്.
കേരളത്തിന്റെ രാഷ്ട്രീയ‑സാമൂഹിക‑സാംസ്കാരിക‑ആരോഗ്യ മേഖലകളിലെ വികസനത്തെക്കുറിച്ച് ഇവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സ്പീക്കര്‍ മറുപടി നല്‍കി.

Eng­lish Sum­ma­ry: Amer­i­can Study Group vis­it­ed the Leg­isla­tive Assembly

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.