
വെനസ്വേലയിലെ അമേരിക്കൻ അക്രമം ഭീകരപ്രവർത്തനത്തിന് തുല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാറ്റിനമേരിക്കയിൽ കുതന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഒരു തെമ്മാടി രാജ്യം കാട്ടിക്കൂട്ടുന്ന ക്രൂരമായ പ്രവർത്തനങ്ങളാണിത്. വെനസ്വേലയ്‌ക്കെതിരായ ഈ ധിക്കാരപരമായ ആക്രമണത്തിനെതിരെയും, ആഗോള സമാധാനത്തിനെതിരായ സാമ്രാജ്യത്വ നീക്കങ്ങളെ ചെറുക്കാനും എല്ലാവരും ഐക്യത്തോടെ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച പാരമ്പര്യമുള്ള ലാറ്റിൻ അമേരിക്കയുടെ സമാധാനത്തിന് ഭീഷണിയാണ് യുഎസ് നടത്തിയ കടന്നാക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.