
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നക്കാനും ആവശ്യപ്പെട്ട ദലൈലാമയ്ക്കെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. സംഭവം വിവാദമായതോടെ വിഷയത്തില്‍ ദലൈലാമ ക്ഷമചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തെ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് സെൻട്രൽ തിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ്.
തെറ്റായ സന്ദേശം നൽകുന്ന രീതിയിൽ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് തിബറ്റൻ സമൂഹത്തെ വേദനിപ്പിച്ചു. ചൈനക്ക് ഒപ്പം നിൽക്കുന്ന ചിലരാണ് ദലൈലാമയുടെ ചിത്രം മോശമായ രീതിയിൽ പ്രചരിപ്പിച്ചതെന്നും പെപ്ന സെറിങ് പറഞ്ഞു. സമാധാനവും സന്തോഷവും നിറക്കുന്നവരെ പിന്തുടരണമെന്നും ആളുകളെ കൊല്ലുന്നവരുമായി കൂട്ടുകൂടരുതെന്നുമാണ് ദലൈലാമ ബാലനോട് പറഞ്ഞത്.
അദ്ദേഹത്തിന്റെ പ്രവൃത്തി നിഷ്‍കളങ്കനായ ഒരു മുത്തശ്ശന്റെ ചെയ്തിയായി കണ്ടാൽ മതിയെന്നും സെറിങ് പറഞ്ഞു. ഈ ചിത്രം പ്രചരിപ്പിച്ചതു വഴി ആരാണ് നേട്ടമുണ്ടാക്കിയതെന്ന് വിശദീകരിക്കേണ്ടതില്ല. കറപറ്റാത്ത ജീവിതമാണ് ദലൈലാമ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Amid Dalai Lama video row, Tibetan president says ‘pro-Chinese sources’ trying to malign leader’s image
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.