19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 24, 2024
October 10, 2024
August 31, 2024
August 28, 2024
January 7, 2024
January 3, 2024
January 1, 2024
December 31, 2023
November 8, 2023
October 22, 2023

നേരമ്പോക്കായി തുടങ്ങിയ അമിഗുരുമി; ജോലി തിരക്കിനിടയിലും കണ്ടെത്തുന്നു മറ്റൊരു വരുമാന മാർഗം

പിങ്കി മുരളി
തിരുവനന്തപുരം
October 10, 2024 8:08 pm

ഴിഞ്ഞ നവംബറിൽ ഉണ്ടായ ഒരു വാഹനാപകടം തിരുവനന്തപുരം മണക്കാട് ജെ എം അവന്യു അപ്പാർട്ട് മെന്റിൽ ഉഷ ഗണേഷിന്റെ ജീവിതത്തിലുണ്ടാക്കിയത് നിർണയകമായ മാറ്റം. ശസ്‌ത്രക്രിയയെ തുടർന്ന് രണ്ട് മാസത്തോളം കാൽ തറയിൽ കുത്താൻ കഴിയാത്ത വിധം വിശ്രമം അനിവാര്യമായി .തുടർന്ന് വിരസതയകറ്റാൻ ഉഷ പരീക്ഷിച്ചത് ക്രോഷ്യ വർക്കിൽ ജപ്പാനീസ് കരകൗശല വിദ്യയായ അമിഗുരുമി. ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ചാണ് അമിഗുരുമി പാവനിർമാണം പഠിച്ചത് . മിക്കി മൗസ് , ടെഡിബിർ പോലുള്ള പോപ്പുലർ പാവകൾ മുതൽ കുട്ടികളുടെ ഇഷ്ട്ടം അറിഞ്ഞ് ബണ്ണി , പപ്പി , ക്യാറ്റ് മുതലായ കഥാപാത്രങ്ങളെയും ക്രൊഷ്യയിൽ ചെയ്യാറുണ്ട് . സോഫ്റ്റ് ടോയ്സ് ഇനത്തില്‍പ്പെടുന്ന അമിഗുരുമി പാവകളെ നിര്‍മ്മിക്കാന്‍ ആദ്യം വേണ്ടത് ക്ഷമയാണെന്ന് ഉഷ പറയുന്നു . അമിഗുരുമി ഒരു ജാപ്പനീസ് പദമാണ്. നൂലുകൾ ഉപയോഗിച്ച് തുന്നിക്കൂട്ടുന്ന ഒരു തരം ക്രോച്ചെറ്റുകളാണ് അവ. പുതപ്പുകളോ സ്വെറ്ററുകളോ തുന്നുന്നതിന് പകരം സ്റ്റഫ് ചെയ്ത കളിപ്പാട്ടമോ പാവയോ ഉണ്ടാക്കാം.

 

 

മൃദുവായ ഭംഗിയുള്ള കുഞ്ഞന്‍ മുയലിനും കരടിക്കും പൂച്ചയ്ക്കും ആവശ്യക്കാരേറയാണ്. പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളെ അപേക്ഷിച്ച് കൊച്ചുകുട്ടികള്‍ക്ക് ദോഷകരമല്ലാത്തത് എന്ന സവിശേഷതതയും അമിഗുരുമിവിനെ വേറിട്ടു നിർത്തുന്നു. മറ്റ് ജോലി തിരക്കുകൾക്കിടയിലെ പാവ നിർമാണം വരുമാന മാര്‍ഗമായി മാറിയെന്ന് ഉഷ അഭിമാനത്തോടെ പറയുന്നു. ക്രാഫ്റ്റ് ന്റ് ക്രോച്ചറ്റ് എന്നാണ് വ്യത്യസ്തമായ സംരംഭത്തിന് നല്‍കിയിരിക്കുന്ന പേര്. കാണുന്ന പോലെ നിസാരമല്ല ഈ സോഫ്റ്റ് ടോയ്സ് നിര്‍മ്മാണം. ഒരു കുഞ്ഞന്‍ പാവ നിര്‍മ്മിക്കാന്‍ മൂന്ന് മണിക്കൂറോളം വേണ്ടി വരും. വളരെ മൃദുവായ ഈ അമിഗുരുമി പാവകള്‍ നിര്‍മ്മിക്കാന്‍ കോട്ടണ്‍ സ്ഫോറ്റ് മില്‍ക്കീയാനാണ് ഉപയോഗിക്കുന്നത്.

 

പൊതുവെ മാര്‍ക്കറ്റില്‍ വിലയേറിയ സോഫ്റ്റ് മില്‍ക്കീ യാന്‍ ഓണ്‍ലൈന്‍ വഴിയാണ് വാങ്ങുന്നത്. സോഫ്റ്റ് മില്‍ക്കീ യാന്‍ നൂലുകള്‍ കൊണ്ടുള്ള പാവകള്‍ കുഞ്ഞുങ്ങള്‍ക്ക് പേടിക്കാതെ കളിക്കാന്‍ നല്‍കാം. മൃദുവായ നൂലിഴകളായതിനാല്‍ ഇവ കുഞ്ഞുങ്ങള്‍ക്ക് ദോഷകരമല്ലെന്നും ഉഷ പറയുന്നു. 450 രൂപ മുതല്‍ 800 വരെ അമിഗുരുമി പാവകള്‍ക്ക് വില ഈടാക്കുന്നത്. മാര്‍ക്കറ്റില്‍ പലപ്പോഴും ഇതിലും കൂടിയ വിലയാണ് നല്‍കേണ്ടിവരുന്നത്. തുടക്കത്തില്‍ അമിഗുരുമി പാവകളെക്കുറിച്ച് സുഹൃത്തുക്കളാണ് വാട്സ്ആപ്പുകളില്‍ സ്റ്റാറ്റസ് ഇടുന്നത്. പിന്നാലെ പാവകള്‍ക്ക് ആവശ്യക്കാരേറുകയും ഓര്‍ഡറുകള്‍ ലഭിച്ച് തുടങ്ങുകയും ചെയ്തുവെന്ന് ഉഷ പറയുന്നു.

 

പാവകള്‍ക്ക് പുറമെ ഡ്രീം ക്യാച്ചറുകളും മൊബൈല്‍ പൗച്ചും, പഴ്സും തുന്നി നല്‍കാറുണ്ട്. ഇതോടൊപ്പം കസ്റ്റമൈസ് വര്‍ക്കുകളും ചെയ്തും നല്‍കുന്നു . ”എല്ലാ കരകൗശലവസ്തുക്കളെയും പോലെ, അമിഗുരുമി നിര്‍മ്മാണം അത്ര എളുപ്പമായി കാണണ്ട. ഒരു തുടക്കക്കാരന് ഏറ്റവും എളുപ്പവും അനുയോജ്യവുമായ അമിഗുരുമി പാറ്റേണുകൾ ഉണ്ട്. കൂടുതൽ പരിചയസമ്പന്നനായ ക്രോച്ചെറ്ററിന് കൂടുതൽ സങ്കീർണ്ണമായ പാറ്റേണുകളുണ്ട്. സ്വയം തൊഴിലെന്ന നിലയില്‍ അമിഗുരുമി പാവ നിര്‍മ്മാണം ഇനി വിപുലമാക്കണം — ഉഷപറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.