17 February 2026, Tuesday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026

ബസ് സ്റ്റാന്റിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന സ്ത്രീയോട് ലൈം ഗികാതിക്രമം; തമിഴ്‌നാട് ട്രാൻസ്പോർട് ബസ് ഡ്രൈവർ അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
November 7, 2025 11:17 am

കുളച്ചൽ ബസ് സ്റ്റാൻഡിൽ രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ കുളച്ചൽ സ്വദേശി ജവഹർ (55) ആണ് അറസ്റ്റിലായത്. ജവഹറിന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചരിക്കുകയാണ്. തുടർന്ന് എസ്‌പി സ്റ്റാലിന്റെ നിർദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കുളച്ചൽ കാമരാജ് ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീ. ഇവരുടെ സമീപത്തേക്ക് നടന്നുവന്ന പ്രതി ചുറ്റും നോക്കിയ ശേഷം ഉറങ്ങിക്കിടന്ന സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്നു. സിസിടിവിയിൽ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞു. ദ്യശ്യങ്ങൾ വൈറലായതോടെ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി. പ്രതി സംഭവ സമയത്ത് യൂണിഫോമിലായതിനാൽ അന്വേഷണം കൂടുതൽ എളുപ്പമായി. ബസ് ജീവനക്കാരാനാണ് പ്രതിയെന്ന് മനസിലാക്കിയ പൊലീസ് കുളച്ചലിലെ ബസ് ജീവനക്കാർക്കിടയിലാണ് പ്രതിയെ തിരഞ്ഞത്. ഈ അന്വേഷണത്തിന് ഒടുവിലാണ് കുളച്ചൽ മാർക്കറ്റ് റോഡ് പ്രദേശത്ത് താമസിക്കുന്ന ജവഹർ അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.