17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024

തൊഴിലില്ലായ്മയും,പണപ്പെരുപ്പവും നേരിടുന്നതില്‍ കേന്ദ്രബജറ്റില്‍ യാതൊന്നുമില്ലെന്ന് അമിത് മിത്ര

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2023 5:02 pm

സാധാരണക്കാരന്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളായ തൊഴിലില്ലായ്മയും, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും നേരിടുന്നതില്‍ കേന്ദ്രബജറ്റില്‍ യാതൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് ബംഗാളില മുന്‍ ധനകാര്യമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായി അമിത് മിത്ര അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് അഡ്വൈസറായ മിത്ര, ബുധനാഴ്ച പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് .

അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുമെന്ന് വാഗ്ദാനം നൽകിയിട്ടും ബജറ്റ് യഥാർത്ഥത്തിൽ ഈ ആശയത്തിന് വഴിയൊരുക്കുന്നില്ല. വാഗ്ദാനം ചെയ്ത വിഭവങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറാതെ ഫെഡറലിസം എന്ന ലക്ഷ്യത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ മാറിയിരിക്കുകയാണ്കേന്ദ്ര സർക്കാർ എംജിഎൻആർഇജിഎ 89,000 കോടിയിൽ നിന്ന് 60,000 കോടിയായി (ഏതാണ്ട് മൂന്നിലൊന്നായി) വെട്ടിക്കുറച്ചത് എന്തിനാണ് മിത്ര ചോദിച്ചു.

കേന്ദ്രത്തെ പ്രതീക്ഷിക്കേണ്ട,സംസ്ഥാനങ്ങള്‍ മറ്റ് ഉമാർഗങ്ങൾ കണ്ടെത്തുന്നതാണ് നല്ലത് എന്നതിന്റെ സൂചനയാണ് ബജറ്റ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റത്തിന്റെ കാര്യത്തിൽ,കഴിഞ്ഞ ബജറ്റിൽ തുക 3.34 ലക്ഷം കോടി രൂപയായി കണക്കാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.എന്നാൽ,നവംബർ വരെ കേന്ദ്രം 1.41 ലക്ഷം കോടി രൂപ കൈമാറി.

വാഗ്ദാനം ചെയ്ത പണത്തിന്റെ പകുതിയോളം ഇപ്പോഴും സംസ്ഥാനങ്ങൾക്ക് കൈമാറാനുണ്ട്.അസംഘടിത മേഖലയെക്കുറിച്ച് നിർമല സീതാരാമൻ ഒരക്ഷരം മിണ്ടിയില്ല. രാജ്യത്തെ 93 ശതമാനം തൊഴിലാളികളും ഈ മേഖലയിലാണ്. നോട്ട് അസാധുവാക്കൽ സമയത്ത് അവർ സാരമായി ബാധിച്ചു. ഇവർ ഉൾപ്പെട്ടിരുന്ന വിതരണ ശൃംഖല പൂർണമായും തകർന്നു. ഈ മേഖലയ്ക്ക് ഈ ബജറ്റ് എന്താണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു

Eng­lish Summary:
Amit Mitra said that there is noth­ing in the cen­tral bud­get to deal with unem­ploy­ment and inflation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.