മതാടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്ത് അവസാനിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നന്ദേഡിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മുസ്ലീങ്ങൾക്ക് സംവരണം പാടില്ലെന്നാണ് ബിജെപി നിലപാടെന്നും അദ്ദേഹം പറഞ്ഞു. മതപരമായ സംവരണത്തിനോ മതങ്ങള്‍ക്കകത്തുള്ള സംവരണത്തിനോ നമ്മുടെ ഭരണഘടനയില്‍ വ്യവസ്ഥകളില്ല. അതിനുള്ള നടപടികള്‍ ബിജെപിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരമായ സംവരണത്തെ കുറിച്ച് ഉദ്ദവ് താക്കറെ അഭിപ്രായം പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും നാലു ശതമാനം മുസ്ലിം സംവരണം അനാവശ്യമാണെന്നും അവസാനിപ്പിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.
English Summary:Amit Shah again wants to end religious reservation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.