18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 18, 2025
March 17, 2025
March 16, 2025
March 15, 2025
March 12, 2025
March 12, 2025
March 10, 2025
March 7, 2025
March 3, 2025

കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി അമിത്ഷാ എത്തുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2023 11:05 am

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കർണാടകയിലെത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് അമിത് ഷായുടെ സന്ദർശനം. ധാർവാഡിലും ഹുബ്ബള്ളിയിലും ബെലഗാവിയിലുമെത്തുന്ന അമിത് ഷാ കുണ്ടഗോറക്കല്ലിടും. 

അതിന് ശേഷമായിരിക്കും കുണ്ടഗോലിലെ റോഡ് ഷോ. അതിന് ശേഷം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയ സങ്കൽപ്പ അഭിയാനിൽ ഷാ എത്തും. തുടർന്നാകും കുണ്ടഗോലിലെ റോഡ് ഷോ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബിഎസ് യെദിയൂ‍രപ്പ, ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീൽ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ പരിപാടികളിൽ ഷായ്ക്കൊപ്പം ഉണ്ടാകും. മുംബൈ കർണാടക മേഖലയിൽ ബിജെപിയുലിൽ വിപുലമായ റോഡ് ഷോയും നടത്തും.

ധാർവാഡിൽ ഫോറൻസിക് സയൻസ് ലാബിന് തടെ ശക്തികേന്ദ്രമായ ഈ മേഖലകളിൽ ജെ പി നദ്ദയടക്കം വിവിധ നേതാക്കൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായി സന്ദർശനം നടത്തുകയാണ്. മഹാരാഷ്ട്രയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ബെലഗാവിയടക്കമുള്ള മേഖലകളിൽ ബിജെപി വോട്ട് ചോരാതിരിക്കാൻ പ്രചാരണപരിപാടികൾ സജീവമാണ്.

Eng­lish Summary:

Amit Shah arrives in Kar­nata­ka for elec­tion preparations

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.