22 January 2026, Thursday

Related news

January 13, 2026
November 13, 2025
November 8, 2025
November 7, 2025
November 5, 2025
September 30, 2025
September 28, 2025
September 4, 2025
September 1, 2025
August 27, 2025

ഗാന്ധിജിയുടെയും,പട്ടേലിന്‍റെയും ശ്രേണിയില്‍ മോഡിയെ ഉള്‍പ്പെടുത്തി അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
May 19, 2023 12:31 pm

ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ നാല് ഗുജറാത്തികള്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ. മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, നരേന്ദ്രമോഡി എന്നിവരുടെ പേര് പരാമര്‍ശിച്ചാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

ഡല്‍ഹിയില്‍ ശ്രീഡല്‍ഹി ഗുജറാത്തി സമാജത്തിന്റെ 125-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ പ്രയത്‌നങ്ങളെത്തുടര്‍ന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. സര്‍ദാര്‍ പട്ടേലിന്റെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് രാജ്യം ഒന്നായി.രാജ്യത്ത് ജനാധിപത്യം പുനരുജ്ജീവിപ്പിച്ചത് മൊറാര്‍ജി ദേശായി ആയിരുന്നു.

ലോകമാകെ ഇന്ത്യ ആഘോഷിക്കപ്പെടുന്നത് നരേന്ദ്രമോഡി കാരണമാണെന്നും അമിത് ഷാ പറഞ്ഞു. മോഡി എല്ലാവരുടേതും എല്ലാവരും അദ്ദേഹത്തിന്റേതുമായതിനാലാണ് രാജ്യത്തിന് അഭിമാനമായി മാറുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഈ നാല് ഗുജറാത്തികളും വലിയ കാര്യങ്ങള്‍ നേടിയെടുത്തു. അവര്‍ രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. രാജ്യത്തും ലോകത്തുമുടനീളം ഗുജറാത്തി സമൂഹങ്ങളുണ്ടെന്നും ഗുജറാത്തി ഭാഷയില്‍ നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു.

2014‑ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍, ലോകത്തെ 11-ാമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍, ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അത് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര നാണയനിധിയടക്കം രാജ്യത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ, രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആര്‍ക്കും അനാവശ്യ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊടുത്തു.

130 കോടി ജനങ്ങളുള്ള രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ തടസങ്ങളില്ലാതെ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി. സ്റ്റാര്‍ട്ട് അപ്പുകളുടെ മേഖലയില്‍ ഇന്ത്യ മൂന്നാമതും പുനഃരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാമതും എത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ തന്നെ പ്രധാനമന്ത്രി ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു. തീവ്രവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അമിത് ഷാ പറഞ്ഞു.

Eng­lish Summary:
Amit Shah includ­ed Modi in the ranks of Gand­hi­ji and Patel

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.