22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 20, 2024
December 18, 2024
November 13, 2024
August 5, 2024
July 31, 2024
June 10, 2024
May 13, 2024
April 24, 2024

സംസ്ഥാനത്തെ ബിജെപി നേതാക്കളെ കാണാതെ അമിത് ഷാ മടങ്ങി

Janayugom Webdesk
തിരുവനന്തപുരം
April 13, 2024 9:54 pm

സംസ്ഥാനത്തെ ബിജെപി നേതാക്കളെ കാണാതെ അമിത് ഷാ തലസ്ഥാനത്തെത്തി മടങ്ങി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കണമെന്ന ആവശ്യം നിരാകരിച്ച അമിത് ഷാ അപ്രതീക്ഷിതമായാണ് തിരുവനന്തപുരത്തെത്തിയത്. 

വെള്ളിയാഴ്ച രാത്രി സ്വകാര്യ ഹോട്ടലില്‍ താമസിച്ച അദ്ദേഹം കേരളത്തിലെ നേതാക്കളെ കാണാതെയാണ് കന്യാകുമാരിയിലേക്ക് പോയത്. ഇന്ന് രാവിലെ വിമാനമാര്‍ഗമാണ് തക്കലയിൽ പൊൻ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാന്‍ പോയത്. തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഡൽഹിയിലേക്കും മടങ്ങി. 

മോഡി ഒഴികെ അമിത്ഷാ ഉൾപ്പടെ ബിജെപി അഖിലേന്ത്യാ നേതാക്കൾ കേരളത്തിൽ പര്യടനത്തിനെത്തുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. കേരളത്തില്‍ ഇക്കുറിയും പ്രതീക്ഷയ്ക്ക് വകയില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിതെന്നാണ് സൂചന. നെയ്യാറ്റിൻകരയിലെ തെരഞ്ഞടുപ്പ് റോഡ് ഷോയുള്‍പ്പടെ അടുത്തിടെ സംസ്ഥാനത്ത് നടന്ന ബിജെപിയുടെ പല പ്രധാന പരിപാടിയില്‍ നിന്നും അമിത് ഷാ പിന്‍മാറിയിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തെത്തും. 

Eng­lish Sum­ma­ry: Amit Shah returned with­out meet­ing BJP lead­ers in the state

You may also like this video

YouTube video player

Kerala State AIDS Control Society

TOP NEWS

January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.