22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച് അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2024 1:44 pm

എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രതിപക്ഷം പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വന്‍ തോല്‍വിയെക്കുറിച്ച് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി എങ്ങനെയാണ് കോണ്‍ഗ്രസ് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിമുഖീകരിക്കുക, അതാണ് അവര്‍ എക്സിറ്റ് പോളുകളില്‍ നിന്നും ഒളിച്ചോടുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഒളിച്ചോടരുതെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്.തോല്‍വിയെ നേരിട്ട്,ആത്മപരിശോധനയ്ക്ക് തയാറാകണം. ഈ തിരഞ്ഞെടുപ്പിൽ ഉടനീളം തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. ഇപ്പോൾ സാഹചര്യം അവർക്കും മനസിലായി. എക്സിറ്റ് പോളിൽ കോൺഗ്രസിനു വലിയ തിരിച്ചടിയുണ്ടാകും. അതിനാലാണ് എക്സിറ്റ് പോളുകളിൽ ഒരു കാര്യവുമില്ലെന്ന് കോൺഗ്രസ് പറയുന്നത് അമിത്ഷാ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ യുദ്ധത്തിനപ്പുറം ഇത്തരം ഊഹാപോഹങ്ങളുന്നയിക്കുന്നതിൽ കാര്യമില്ലെന്നായിരുന്നു എഐസിസി വക്താവ് പവൻ ഖേര സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്.വോട്ടർമാർ അവരുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

ജൂൺ 4ന് ഫലം പുറത്തുവരുകയും ചെയ്യും. ജനങ്ങളെ കാര്യങ്ങൾ അറിയിക്കുകയാണ് ഏതൊരു ചർച്ചയുടെയും ലക്ഷ്യം. ജൂൺ 4ന് ശേഷം നടക്കുന്ന സംവാദങ്ങളിൽ സന്തോഷത്തോടെ ഞങ്ങൾ പങ്കെടുക്കുംപവൻ ഖേര കുറിച്ചു. ഇന്ത്യാ സഖ്യം അധികാരത്തിൽവരുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.

Eng­lish Summary:
Amit Shah ridiculed the Con­gress’s stance of not par­tic­i­pat­ing in the exit poll discussions

You may also like this video:

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.